( ലീഗൽ പ്രൊഫഷണൽ , മീഡിയ ആൻഡ് ജേർണലിസ്റ്റ് , സോഷ്യൽ വർക്കർ )
ഭരണഘടന മൂല്യങ്ങൾ കേന്ദ്രീകരിച്ചുള്ള സാമൂഹിക മാറ്റം : പ്രൊജക്റ്റ് ഫീൽഡ് ആക്ഷൻ കോഓർഡിനേറ്റർമാരെ നിയമിക്കുന്നു.
സുഹൃത്തുക്കളെ,
ഭരണഘടന മൂല്യങ്ങൾ കേന്ദ്രീകരിച്ചുള്ള സാമൂഹിക മാറ്റത്തിലൂടെ നമ്മുടെ സമൂഹത്തിൽ കാണുന്ന നീതിരാഹിത്യവും അഴിമതിയും പാരിസ്ഥിതിക തകർച്ചയും ഇല്ലാതാക്കാനുള്ള ശ്രമത്തിൽ പങ്കാളിയാകുവാൻ താല്പര്യമുള്ള ഒരുവ്യക്തിയാണോ നിങ്ങൾ?
ഈ സാഹചര്യങ്ങൾക്ക് ഒരുമാറ്റം വേണം എന്ന് നിങ്ങൾ ആഗ്രഹിക്കുകയും അതിനുവേണ്ടി തുടർച്ചയായും ക്രമമായും പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറാണോ?
സമൂഹത്തിൽ നീതിയും തുല്യതയും സ്വാതന്ത്ര്യവും സാഹോദര്യവും പാരിസ്ഥിതിക സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പ്രയത്നത്തിൽ ഏർപ്പെടുന്ന ഒരു ടീമിനൊപ്പം പ്രവർത്തിക്കുവാൻ നിങ്ങൾ തയ്യാറാണോ?
തിരുവനന്തപുരത്തുള്ള ലയോള എക്സ്റ്റൻഷൻ സർവീസസ് (LES) ലയോള കോളേജിന്റെ സാമൂഹിക പ്രവർത്തന വിഭാഗമാണ്. അസീം പ്രേംജി ഫൗണ്ടേഷന്റെ ധനസഹായത്തോടെ LES ആണ് ഈ അവസരം ഒരുക്കുന്നത്.
പ്രായം: 35 വയസ്സുവരെ
( സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപകരായവരുടെ കാര്യത്തിൽ പ്രായത്തിലും വിദ്യാഭ്യാസ യോഗ്യതയിലും ഇളവ് ഉണ്ടായിരിക്കും )
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ – പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ നടപ്പിലാക്കുന്ന ഭരണഘടന മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രോഗ്രാമിൽ നിങ്ങൾക്ക് പങ്കാളിയാകാം.
വിശദമായ പരിശീലനം, തുടർച്ചയായ മാർഗദർശനം, ടീമിനൊപ്പം പ്രവർത്തനം തുടങ്ങിയ നിരന്തരമായ പൗര വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ താൽപര്യമുള്ളവർക്കുള്ള അവസരമാണിത്.
മൂന്നു വർഷത്തെ പ്രവർത്തനത്തിനുള്ള അവസരമാണിത്.
അപേക്ഷ സമർപ്പിക്കാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക:
അപേക്ഷിക്കാനുള്ള അവസാന തീയതി: 01-01-2026
ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ മാത്രമേ ബന്ധപ്പെടുകയുള്ളു. ഇന്റർവ്യൂ 2026 ജനുവരി 6, 7 തീയതികളിൽ നടത്തുന്നതായിരിക്കും.

( For Community Leaders & Social and Environmental Activists )
ഭരണഘടന മൂല്യങ്ങളുടെ സംരക്ഷണത്തിനും സാമൂഹ്യമാറ്റത്തിനുമുള്ള കമ്മ്യൂണിറ്റി വർക്കർ ഫെലോഷിപ്പ്.
സുഹൃത്തുക്കളെ,
നമ്മുടെ സമൂഹത്തിൽ കാണുന്ന നീതിരാഹിത്യത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും പാരിസ്ഥിതിക തകർച്ചയെക്കുറിച്ചും ആശങ്കയും അമർഷവുമുള്ള ഒരുവ്യക്തിയാണോ നിങ്ങൾ?
ഈ സാഹചര്യങ്ങൾക്ക് ഒരുമാറ്റം വേണം എന്ന് നിങ്ങൾ ആഗ്രഹിക്കുകയും അതിനുവേണ്ടി തുടർച്ചയായും ക്രമമായും പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറാണോ?
നിങ്ങൾ ഭരണഘടന മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ള ഒരു സാമൂഹ്യ മാറ്റത്തിനു വേണ്ടി പ്രയത്നിക്കുവാൻ തയ്യാറാണോ?
സമൂഹത്തിൽ നീതിയും തുല്യതയും സ്വാതന്ത്ര്യവും സാഹോദര്യവും പാരിസ്ഥിതിക സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പ്രയത്നത്തിൽ ഏർപ്പെടുവാൻ തയ്യാറാണോ? എങ്കിൽ നിങ്ങൾ പങ്കാളിയാകേണ്ട ഒന്നാണ് “കമ്മ്യൂണിറ്റി വർക്കർ ഫെലോഷിപ്പ്”.
തിരുവനന്തപുരത്തുള്ള ലയോള എക്സ്റ്റൻഷൻ സർവീസസ് (LES) ലയോള കോളേജിന്റെ സാമൂഹിക പ്രവർത്തന വിഭാഗമാണ്. അസീം പ്രേംജി ഫൗണ്ടേഷന്റെ ധനസഹായത്തോടെ LES ആണ് ഈ അവസരം ഒരുക്കുന്നത്.
പ്രായം: 35 വയസ്സുവരെ
വിദ്യാഭ്യാസം: ഡിഗ്രിക്ക് തുല്യമായ പഠനം
( സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപകരായവർക്കു പ്രായത്തിലും വിദ്യാഭ്യാസ യോഗ്യതയിലും ഇളവ് ഉണ്ടായിരിക്കും )
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ – പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ നടപ്പിലാക്കുന്ന ഭരണഘടന മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രോഗ്രാമിൽ നിങ്ങൾക്ക് പങ്കാളിയാകാം.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഒരു തീരദേശ തദ്ദേശസ്ഥാപന പരിധിയിലാകും നിങ്ങൾ പ്രവർത്തിക്കുക.