NETWORK INSTITUTIONS

Careers

പൊസിഷൻ : ഭരണഘടന മൂല്യങ്ങൾ കേന്ദ്രീകരിച്ചുള്ള സാമൂഹിക മാറ്റം ഫീൽഡ് ആക്ഷൻ കോഓർഡിനേറ്റർ ( ലീഗൽ പ്രൊഫഷണൽ , മീഡിയ ആൻഡ് ജേര്ണലിസ്റ് , സോഷ്യൽ വർക്കർ )

ഭരണഘടന മൂല്യങ്ങൾ കേന്ദ്രീകരിച്ചുള്ള സാമൂഹിക മാറ്റം : പ്രൊജക്റ്റ് ഫീൽഡ് ആക്ഷൻ കോഓർഡിനേറ്റർമാരെ നിയമിക്കുന്നു .

സുഹൃത്തുക്കളെ,

ഭരണഘടന മൂല്യങ്ങൾ കേന്ദ്രീകരിച്ചുള്ള സാമൂഹിക മാറ്റത്തിലൂടെ നമ്മുടെ സമൂഹത്തിൽ കാണുന്ന നീതിരാഹിത്യവും അഴിമതിയും പാരിസ്ഥിതിക തകർച്ചയും ഇല്ലാതാക്കാനുള്ള ശ്രമത്തിൽ പങ്കാളിയാകുവാൻ താല്പര്യമുള്ള ഒരുവ്യക്തിയാണോ നിങ്ങൾ?

ഈ സാഹചര്യങ്ങൾക്ക് ഒരുമാറ്റംവേണം എന്ന് നിങ്ങൾ ആഗ്രഹിക്കുകയും അതിനുവേണ്ടി തുടർച്ചയായും ക്രമമായും പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറാണോ?

സമൂഹത്തിൽ നീതിയും തുല്യതയും സ്വാതന്ത്ര്യവും സാഹോദര്യവും പാരിസ്ഥിതിക സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പ്രയത്നത്തിൽ ഏർപ്പെടുന്ന ഒരു ടീമിനൊപ്പം പ്രവർത്തിക്കുവാൻ നിങ്ങൾ തയ്യാറുണ്ടോ?

തിരുവനന്തപുരത്തുള്ള ലയോള എക്സ്റ്റൻഷൻ സർവീസസ് – (LES) ലയോള കോളേജിൻ്റെ സാമൂഹിക പ്രവർത്തനത്തിനുള്ള വിഭാഗമാണ് . അസീം പ്രേംജി ഫൗണ്ടേഷന്റെ ധനസഹായത്തോടു കൂടി LES ആണ് ഈ അവസരം ഒരുക്കുന്നത്.

യോഗ്യത.

പ്രായം: 35 വയസ്സുവരെ

1. ഫീൽഡ് ആക്ഷൻ കോഓർഡിനേറ്റർ ( ലീഗൽ പ്രൊഫഷണൽ 2 )
വിദ്യാഭ്യാസം : നിയമ ബിരുദം

2. ഫീൽഡ് ആക്ഷൻ കോഓർഡിനേറ്റർ ( മീഡിയ ആൻഡ് ജേര്ണലിസ്റ് , 2 )
വിദ്യാഭ്യാസം : മീഡിയ ആൻഡ് ജേര്ണലിസം ബിരുദം

3 ഫീൽഡ് ആക്ഷൻ കോഓർഡിനേറ്റർ ( സോഷ്യൽ വർക്കർ / സോഷ്യൽ സയൻസ് , 5 )
വിദ്യാഭ്യാസം : സോഷ്യൽ വർക് / സോഷ്യൽ സയൻസ് ബിരുദാന്തരബിരുദം

4 . ഫീൽഡ് ആക്ഷൻ കോഓർഡിനേറ്റർ ( കമ്യുണിറ്റി വർക്സ് 5 )

( സാമൂഹിക പ്രവത്തനങ്ങളിൽ വ്യാപകരായവരുടെ കാര്യത്തിൻ പ്രായത്തിൻ്റെ കാര്യത്തിലും വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിലും ഇളവ് ഉണ്ടാകും)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ – പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ നടപ്പിലാക്കുന്ന ഭരണഘടന മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രോഗ്രാമിൽ നിങ്ങൾക്ക് പങ്കാളിയാകാം.

വിശദമായ പരിശീലനം, തുടർച്ചയായ മാർഗദർശനം, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ ഒരു ടീമിൽ ചേർന്നുള്ള പ്രവർത്തനം തുടങ്ങി നിരന്തരമായ പൗര വിദ്യാഭ്യാസ പ്രവർത്തനത്തിൽ ഏർപ്പെടുവാൻ താല്പര്യമുള്ളവർക്കുള്ള ഒരു അവസരമാണിത്.

തെരഞ്ഞെടുക്കപ്പെടുന്ന അർഹരായവർക്ക് പ്രതിമാസം 19,000 രൂപ ആദ്യ കൊല്ലവും, 20,000 രൂപ രണ്ടാം കൊല്ലവും21,000 രൂപ മൂന്നാം കൊല്ലവും പ്രതിമാസം ലഭിക്കുന്നതാണ്.

മൂന്നു കൊല്ലത്തെ പ്രവർത്തനത്തിനുള്ള അവസരമാണിത്.

താൽപര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന Link വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

https://forms.gle/kpEAksh4r4ZqsupMA

ജനുവരി രണ്ടാം വാരം തുടങ്ങു്ന്ന ഈ പ്രോജക്ടിലേക്കു ജനുവരി 1 ( 1 -1 -2026 ) വരേ അപേക്ഷിക്കാവുന്നതാണ്.

എന്നാൽ ഷോർട് ലിസ്റ്റ് ചെയ്യുന്നവരെ മാത്രമേ ബന്ധപ്പെടുകയുള്ളു, അവർക്കുള്ള ഇന്റർവ്യൂ 2026 ജനുവരി 6, 7 തീയതികളിൽ നടത്തുന്നതുമായിരിക്കും

കമ്മ്യൂണിറ്റി വർക്കർ ഫെലോഷിപ്പ് ‘( For Community leaders & Social and environmental activists)

ഭരണഘടന മൂല്യങ്ങളുടെ സംരക്ഷണത്തിനും സാമൂഹ്യമാറ്റത്തിനുമുള്ള കമ്മ്യൂണിറ്റി വർക്കർ ഫെലോഷിപ്പ്

സുഹൃത്തുക്കളെ,

നമ്മുടെ സമൂഹത്തിൽ കാണുന്ന നീതിരാഹിത്യത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും പാരിസ്ഥിതിക തകർച്ചയെക്കുറിച്ചും ആശങ്കയും അമർഷവുമുള്ള ഒരുവ്യക്തിയാണോ നിങ്ങൾ?

ഈ സാഹചര്യങ്ങൾക്ക് ഒരുമാറ്റംവേണം എന്ന് നിങ്ങൾ ആഗ്രഹിക്കുകയും അതിനുവേണ്ടി തുടർച്ചയായും ക്രമമായും പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറാണോ?

നിങ്ങൾ ഭരണഘടന മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ള ഒരു സാമൂഹ്യ മാറ്റത്തിനു വേണ്ടി പ്രയത്നിക്കുവാൻ തയ്യാറാണോ?

സമൂഹത്തിൽ നീതിയും തുല്യതയും സ്വാതന്ത്ര്യവും സാഹോദര്യവും പാരിസ്ഥിതിക സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പ്രയത്നത്തിൽ ഏർപ്പെടുവാൻ തയ്യാറുണ്ടോ? എങ്കിൽ നിങ്ങൾ പങ്കാളിയാകേണ്ട ഒന്നാണ്
“കമ്മ്യൂണിറ്റി വർക്കർ ഫെലോഷിപ്പ്” ‘( For Community leaders & Social and environmental activists)

തിരുവനന്തപുരത്തുള്ള ലയോള എക്സ്റ്റൻഷൻ സർവീസസ് – (LES) ലയോള കോളേജിൻ്റെ സാമൂഹിക പ്രവർത്തനത്തിനുള്ള വിഭാഗമാണ് . അസീം പ്രേംജി ഫൗണ്ടേഷന്റെ ധനസഹായത്തോടു കൂടി LES ആണ് ഈ അവസരം ഒരുക്കുന്നത്.

യോഗ്യത.

പ്രായം: 35 വയസ്സുവരെ
വിദ്യാഭ്യാസം : ഡിഗ്രീ ക്കു തുല്ല്യമായ പഠനം

( സാമൂഹിക പ്രവത്തനങ്ങളിൽ വ്യാപകരായവരുടെ കാര്യത്തിൻ പ്രായത്തിൻ്റെ കാര്യത്തിലും വിദ്യാഭ്യാസ യോഗത യുടെ കാര്യത്തിലും ഇളവ് ഉണ്ടാകും)
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ – പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ നടപ്പിലാക്കുന്ന ഭരണഘടന മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രോഗ്രാമിൽ നിങ്ങൾക്ക് പങ്കാളിയാകാം.
കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ള ഒരു തീരദേശ- തദ്ദേശസ്ഥാപന പരിധിയിലാകും നിങ്ങൾ പ്രവർത്തിക്കുക.

വിശദമായ പരിശീലനം, തുടർച്ചയായ മാർഗദർശനം, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ ഒരു ടീമിൽ ചേർന്നുള്ള പ്രവർത്തനം തുടങ്ങി നിരന്തരമായ പൗര വിദ്യാഭ്യാസ പ്രവർത്തനത്തിൽ ഏർപ്പെടുവാൻ താല്പര്യമുള്ളവർക്കുള്ള ഒരു അവസരമാണിത്.

തെരഞ്ഞെടുക്കപ്പെടുന്ന അർഹരായവർക്ക് പ്രതിമാസം 19,000 രൂപ ആദ്യ കൊല്ലവും, 20,000 രൂപ രണ്ടാം കൊല്ലവും21,000 രൂപ മൂന്നാം കൊല്ലവും ഫെലോഷിപ്പായി പ്രതിമാസം ലഭിക്കുന്നതാണ്. മൂന്നു കൊല്ലത്തെ പ്രവർത്തനത്തിനുള്ള അവസരമാണിത്.

താൽപര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന Link വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

https://forms.gle/KyGj4qzocJgtf47MA

അവസാന തിയതി 20-12-2025