ജനാധിപത്യ ഇന്ത്യയിൽ ഭരണ സുതാര്യത ഉറപ്പാക്കുന്നതിനും അഴിമതി രഹിതമായ ഭരണ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും വലിയതോതിൽ സഹായിക്കുന്ന ഒരു കേന്ദ്ര നിയമമാണ് വിവരാവകാശ നിയമം ‘ . ഈ നിയമത്തിന്റെ ഏറ്റവും ഫലപ്രദമായനടപ്പാക്കുന്നതിലൂടെ കൂടുതൽ സുതാര്യവും ഫലപ്രദവുമായ ഭരണസംവിധാനം ഉറപ്പാക്കാൻ കഴിയും. അതുകൊണ്ടുതന്നെ ഈ നിയമത്തിന് അതിൻറെ അക്ഷരാർത്ഥത്തിൽ തന്നെ നടപ്പിലാക്കുന്നതിന് പൊതുജനങ്ങളുടെ ഇടയിൽ വലിയ തോതിലുള്ള അവബോധം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ നമ്മുടെ യുവജനങ്ങൾക്ക് വലിയ പങ്കുവയ്ക്കാൻ ഉണ്ട്.
ഈയൊരു സാഹചര്യത്തിലാണ് യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു RTI YOUTH CONCLAVE, 17-12-2025 സംഘടിപ്പിക്കുവാൻ ദേശീയ വിവരാവകാശ കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ലയോള കോളേജിന്റെയും ലയോള എക്സ്റ്റൻഷൻ സർവീസിന്റെയുംസംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ പരിപാടി 17 12 2025 രാവിലെ 11 മണിക്ക് ശ്രീമതി അരുണ റോയ് ഉദ്ഘാടനം ചെയ്യുന്നതാണ്. IAS പദവി വേണ്ടെന്നുവെച്ച് കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ട ശ്രീമതി അരുണാ റോയ് മാഗ്സസേ അവാർഡ് ജേതാവ് കൂടിയാണ് . വിവരാവകാശ നിയമം കൊണ്ടുവരുന്നതിനുള്ള ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകിയ ശ്രീമതി അരുണ റോയിക്കൊപ്പം അന്നുമുതൽ പ്രവർത്തിച്ചുവരുന്ന ശ്രീ നിഖിൽ ദേ യും ഈ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്ത സംസാരിക്കുന്നതാണ്.
ഈ RTI YOUTH CONCLAVE തുടർ പ്രവർത്തനങ്ങൾ കേരളത്തിലെ മറ്റ് ക്യാമ്പസുകളിലും യൂത്ത് ക്ലബ്ബുകളുടെയും മുൻകൈയിൽ നടത്തുന്നതായിരിക്കും
RTI YOUTH CONCLAVE 2025 പ്രോഗ്രാമിലേക്ക് നിങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികളെയും അധ്യാപകരെയും പങ്കെടുപ്പിക്കണമെന്ന് താല്പര്യപ്പെടുന്നു.
താൽപര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന Link വഴി രജിസ്ട്രേഷൻ സമർപ്പിക്കാവുന്നതാണ്.
ലിങ്ക്: https://forms.gle/BEAajyyLo7uEkocG8
വിശ്വസ്തതയോടെ
പ്രിൻസിപ്പൽ , ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസ്
ശ്രീകാര്യം , തിരുവനതപുരം
